[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു ലൈസൻസ് ഉണ്ടാക്കിയ പൊല്ലാപ്പുകളും ആയി ഡ്രൈവിംഗ് ലൈസെൻസ് നാളെ മുതൽ

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഡ്രൈവിംഗ് ലൈസെൻസ് നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും ആയ ലാലിന്റെ മകനും പ്രശസ്ത സംവിധായകനുമായ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സച്ചി ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. വളരെ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

അത് കൂടാതെ ഇതിലെ ഒരു വീഡിയോ സോങ്ങും പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയിരുന്നു. ഒരു സൂപ്പർ താരവും അയാളുടെ കടുത്ത ആരാധകനും തമ്മിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ കഥാസാരം എന്നറിയുന്നു. ഏതായാലൂം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. മിയ, ദീപ്തി സതി എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് ആരാധകർക്കും അതുപോലെ വിനോദ സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ ഉള്ളത് ഈ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തന്നത്. ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ ആയി പൃഥ്വിരാജ് എത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകൻ ആയ കുരുവിള എന്ന വെഹിക്കിൾ ഇൻസ്‌പെക്ടർ ആയാണ് സുരാജ് എത്തുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.