Johny Johny Yes Appa Theatre List
കേരളത്തിലെ കുടുംബ പ്രേക്ഷകർക്ക് ഉത്സവം സമ്മാനിക്കാൻ കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമായ ജോണി ജോണി യെസ് അപ്പാ ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ റിലീസ് ആയാണ് എത്തിയിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ ജനശ്രദ്ധയാണ് നേടിയെടുത്തിട്ടുള്ളത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുക്കിയ ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ജോണി ജോണി യെസ് അപ്പായെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
കുഞ്ചാക്കോ ബോബന് ഒപ്പം മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിള്ളിയും ആണ്. ലിജോ പോൾ ആണ് ജോണി ജോണി യെസ് അപ്പ എഡിറ്റ് ചെയ്തിരിക്കുന്നത്. തമാശയും പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാവും എന്നാണ് ഏവരുടെയും പ്രതീക്ഷ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.