ജോസഫ് എന്ന ചിത്രം പ്രശംസകളുടെ പെരുമഴയിൽ നനഞ്ഞു കൊണ്ട് ഗംഭീര വിജയത്തിലേക്ക് കുതിക്കുമ്പോൾ ജോസഫ് ആയി നമ്മളെ വിസ്മയിപ്പിച്ച ജോജു ജോർജ് തന്റെ അടുത്ത ചിത്രവുമായി നാളെ എത്തുകയാണ്. ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. അജിൻ ലാൽ , ജയൻ വന്നേരി എന്നീ നവാഗതർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അതുപോലെ ഇതിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹീൻ സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ , ശാലു റഹിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഇന്ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും.
അഭിരാമി, ലിജോ മോൾ ജോസ് , അരുന്ധതി നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു മോഹൻ സിതാര സംഗീതം നൽകിയ ഈ ചിത്രം ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇറോസ് ഇന്റർനാഷണൽ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് കെ സുധീഷ്, ശ്രീഷ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സനൽ രാജ് ആണ്. ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു ചിത്രം പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട് . ജോസഫിന് ഒപ്പം ഈ ചിത്രവും വിജയത്തിൽ എത്തിക്കാൻ ജോജുവിന് കഴിയും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.