മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്.ഗിന്നസ് പക്രു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടക്കുകയുണ്ടായി. അജയ് കുമാർ എന്ന നടനെ ഇത്രത്തോളം ഉപയോഗിച്ച ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഗിന്നസ് പക്രുവിന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് ‘ഇളയരാജ’ എന്നാണ് ചിത്രം കണ്ടു ഇറങ്ങിയ ചലച്ചിത്ര പ്രവത്തക പങ്കുവച്ചത്.
സൂപ്പർ താരങ്ങളോ യുവ താരങ്ങളോ ഇല്ലാത്ത ഈ ചിത്രത്തിന് റിലീസിന് മുൻപേ തന്നെ മികച്ച സാറ്റലൈറ്റ് റൈറ്റ്സ് എന്ന അപൂർവ നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നു. പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. രതീഷ് വേഗ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് പാപ്പിനു ആണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.