മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ മാസം ഈദിന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’ . പോസ്റ്ററുകളിലൂടെ തരംഗം സൃഷ്ട്ടിച്ച ചിത്രത്തിന്റെ ട്രൈലർ ഇന്നലെയാണ് റീലീസായത്. മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ‘അബ്രഹാമിന്റെ സന്തതികൾ’ മാറിയേക്കാണ് . ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയായാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് , നവാഗതനായ ഷാജി പടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ കനിഹയാണ് നായിക. ട്രൈലറിൽ കഥാപാത്രങ്ങളെ ഒന്നും കാണിക്കാതെ മൊത്തം നിഗൂഢത നിറഞ്ഞ ഒരു ദൃശ്യവിഷ്ക്കാരമായിരുന്നു.
ഹോളിവുഡ് നിലവാരത്തിലുള്ള വിശ്വൽസും പഞ്ചാത്തല സംഗീതവുമാണ് ട്രൈലറിന് മാറ്റ് കൂട്ടിന്നത്. ഗോപി സുന്ദരാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ട്രൈലറിലെ ഓരോ രംഗങ്ങളും സൂക്ഷമായി നിരീക്ഷിച്ചതിന് ശേഷം പുതിയ കണ്ടത്തലുകളുമായാണ് സിനിമ പ്രേമികൾ മുന്നോട്ട് വന്നിരിക്കുന്നത്. ബൈബിളിൽ അബ്രഹാമിന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് ബി.സി 1821 ലാണ് എന്നാൽ ട്രൈലറിൽ മമ്മൂട്ടി ഉപയോഗിക്കുന്ന കാറിന്റെ നമ്പറും ഇതേ സംഖ്യ തന്നെയാണ്. ഒരു പക്ഷേ ബൈബിളിലെ അബ്രഹാമിന്റെ സ്വഭാവ സവിശേഷതകൾക്ക് സാമ്യം തോന്നിക്കുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടെത് എന്നും സൂചനയുണ്ട്. അൻസൻ പോൾ , സിദ്ദിഖ് , നരേൻ തരുഷി തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്. ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.