യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ നയൻ ഈ വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യും. വരുന്ന നവംബർ പതിനാറിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഒഫീഷ്യൽ ആയി പ്രഖ്യാപിക്കപ്പെട്ടത്. 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ ചിത്രമൊരുക്കി കൊണ്ട് മൂന്നു വർഷം മുൻപേ അരങ്ങേറ്റം കുറിച്ച ജെനുസ് മുഹമ്മദ് ആണ് നയൻ സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ക്രൈം എന്ന വിഭാഗത്തിൽ പെടുന്ന ചിത്രമാണ് നയൻ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രശസ്ത സംവിധായകൻ കമലിന്റെ മകനായ ജെനുസ് ഒരുക്കിയ ആദ്യ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം ആയിരുന്നു എങ്കിലും നയൻ എന്ന ഈ പൃഥ്വിരാജ് ചിത്രം വലിയ പ്രതീക്ഷയാണ് ആരാധകരിൽ ഉണർത്തിയിരിക്കുന്നതു. മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായാണ് നയൻ എത്തുന്നത്.
ഓഗസ്റ്റ് സിനിമാസ് വിട്ട ശേഷം പൃഥ്വിരാജ് ആരംഭിച്ച പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമാണ് നയൻ. ഭാര്യ സുപ്രിയയുമൊത്തു ആണ് പൃഥ്വിരാജ് ഈ നിർമ്മാണ കമ്പനി ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഈ പുതിയ പ്രൊഡക്ഷൻ കമ്പനിയോടൊപ്പം ഈ ചിത്രത്തിൽ സഹകരിക്കുന്നത് ആഗോള ഭീമന്മാരായ സോണി പിക്ചർസ് ആണ്. സോണി പിക്ചർസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നയൻ. കേരളത്തിലും ഹിമാലയത്തിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന് പുറമെ പ്രകാശ് രാജ്, മമത മോഹൻദാസ്, വമിഖ ഗബ്ബി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു ശാസ്ത്രജ്ഞൻ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാൻ ആണ്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.