മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന മാമാങ്കം എന്ന ചിത്രം റിലീസിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. അടുത്ത മാസം 21 നു ആണ് ഈ ചിത്രം വേൾഡ് വൈഡ് റിലീസ് ആയി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം അമ്പതു കോടി രൂപയോളം മുതൽ മുടക്കിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. എം പദ്മ കുമാർ സംവിധാനം ചെയ്ത മാമാങ്കത്തിൽ മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനു സിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്. ഈ ചിത്രത്തിന്റെ ടീസർ, മേക്കിങ് വീഡിയോ, മൂക്കുത്തി മൂക്കുത്തി കണ്ടില്ല എന്ന് തുടങ്ങുന്ന ഒരു വീഡിയോ സോങ് എന്നിവ റിലീസ് ആവുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു.
അത് കൂടാതെ ഇടയ്ക്കിടയ്ക്ക് ഇതിലെ പുതിയ സ്റ്റില്ലുകളും പോസ്റ്ററുകളും വരുന്നുമുണ്ട്. ഇപ്പോഴിതാ ഇതിന്റെ പുതിയ സ്റ്റിൽ ആരാധകർക്ക് ആവേശമാവുകയാണ്. ഉണ്ണി മുകുന്ദനും അനു സിത്താരയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക് ഓവർ ആണ് ഉണ്ണി മുകുന്ദൻ നടത്തിയത്. ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന് ഈ ചിത്രത്തിൽ പ്രണയവും ഫൈറ്റും പാട്ടും ഒക്കെ ഉണ്ടെന്നു ഓഡിയോ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ഉണ്ണി മുകുന്ദന്റേതായി റിലീസ് ചെയ്ത മാമാങ്കത്തിലെ എല്ലാ സ്റ്റില്ലുകളും മാസ്സ് ആണ്.
അനു സിതാരയുടെ ഒരുപാട് സ്റ്റില്ലുകൾ പുറത്തു വന്നിട്ടില്ല എങ്കിലും വന്ന സ്റ്റില്ലുകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും ആണ്. ശാം കൗശൽ സംഘട്ടനം ഒരുക്കിയ മാമാങ്കത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡിലെ ബെൽഹാര സഹോദരൻമാർ ആണ്. ആക്ഷൻ രംഗങ്ങളും യുദ്ധ രംഗങ്ങളും ഉള്ള ഒരു ഇമോഷണൽ ത്രില്ലർ ആണ് മാമാങ്കം എന്നാണ് സംവിധായകൻ എം പദ്മകുമാർ പറഞ്ഞിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.