നാളെ മുതൽ ആണ് ഇന്ത്യൻ 2 എന്ന ശങ്കർ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. കമല ഹാസനെ നായകനാക്കി ഒരുപാട് വർഷങ്ങൾക്കു മുൻപ് ശങ്കർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഇന്ത്യൻ. കമല ഹാസന് ദേശീയ പുരസ്‍കാരം വരെ നേടിക്കൊടുത്ത ചിത്രമാണ് ഇന്ത്യൻ. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ശങ്കർ ഇന്ത്യൻ 2 ഒരുക്കാൻ പോകുന്നത്. ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രമായ സേനാപതി ആയി തന്നെയാണ് കമല ഹാസൻ ഈ രണ്ടാം ഭാഗത്തിലും എത്തുന്നത്. പൊങ്കൽ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇന്ത്യൻ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.
പ്രായം കൂടുതോറും കൂടുതൽ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താൻ പോകുന്നത് എന്ന സൂചനയും സെക്കന്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് നൽകുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. എ ആർ റഹ്മാൻ ആയിരുന്നു ഇന്ത്യന് വേണ്ടി സംഗീതം ഒരുക്കിയിയത്. ഇന്ത്യൻ 2 നു വേണ്ടി കാമറ ചലിപ്പിക്കുന്നത് രവി വർമനും എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്നത് ശ്രീകർ പ്രസാദും ആണ്. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ , ജാക്ക് ഗിൽ, ഗ്രിഫിത് എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ ആണ് പ്ലാൻ. എന്തിരൻ 2 നേടിയ വമ്പൻ വിജയത്തിന് ശേഷം ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഇത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.