Odiyan Movie
സോഷ്യൽ മീഡിയയെ വീണ്ടും ത്രസിപ്പിക്കുകയാണ് മോഹൻലാൽ. തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തു വിട്ടത്. കട്ട കലിപ്പ് ലുക്കിൽ ഒരു കമ്പിളിയും പുതച്ചു രൗദ്ര ഭാവത്തോടെ നടന്നു വരുന്ന ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മീശ വടിച്ച ലുക്കിൽ ഉള്ള ഒരു മാസ്സ് രംഗമായിരിക്കും ഇതെന്ന് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇപ്പോഴേ ഉറപ്പാണ്. റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് നേരത്തെ പുറത്തു വന്ന ഒരു ടീസറിലെ രംഗത്തിൽ നിന്നാണ് ഈ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ഈ സ്റ്റിൽ വെച്ചുള്ള ഹോർഡിങ്ങുകളും കേരളത്തിലുടനീളം പൊങ്ങിയതോടെ ആരാധകർ ആവേശത്തിലാണ്.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ ഒടിയൻ ഈ വർഷം ഡിസംബർ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിന്റെ ഫൈനൽ സ്റ്റേജിൽ ആണ്. മോഹൻലാൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി എത്തുന്ന ഈ പീരീഡ് ഫാന്റസി ത്രില്ലർ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി എ ശ്രീകുമാർ മേനോനും ആണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ പീറ്റർ ഹെയ്‌ൻ ആണ് ഒടിയനിലെ വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ദൃശ്യങ്ങളും എം ജയചന്ദ്രൻ സംഗീതവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, മനോജ് ജോഷി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.