First Look Poster Of Tovino Thomas Starrer Luca
ടോവിനോ തോമസ് നായകനായി എത്തുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. അഹാന കൃഷ്ണകുമാർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം ചെയ്യുന്നത്. അടുത്ത മാസം 28 നു ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍ ആണ് ഈ ചിത്രംജർമ്മിക്കുന്നതു. ഈ ചിത്രത്തിന് വേണ്ടി ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക ഒരുക്കുകയും അതിന്റെ പേരിൽ ഈ ചിത്രം ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തിരുന്നു. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണു ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഖില്‍ വേണു ആണ് നിർവഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ആണ് സ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. സെഞ്ച്വറി ഫിലിംസ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും. സലിം അഹമ്മദ് സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ജോസ് റ്റു എന്ന ടോവിനോ തോമസ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.