മലയാളത്തിലെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. യുവ താരം സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ഈ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത ആണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യാൻ പോകുന്നത് സൂര്യ ഫിലിംസ് ആണ്. ഈ ചിത്രത്തിന് വേണ്ടി ശരീരഭാരം വർധിപ്പിച്ച നിവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്.
ബോക്സ് ഓഫീസിൽ എന്നും വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള മലയാളത്തിലെ യുവ താരങ്ങളിൽ ഒരാളാണ് നിവിൻ പോളി. പടവെട്ടിലൂടെ ഒരിക്കൽ കൂടി നിവിൻ പോളിയുടെ ബോക്സ് ഓഫീസ് പ്രകടനം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരു താരം എന്നതിനൊപ്പം തന്നെ ഒരു നടനെന്ന നിലയിലും നിവിൻ പോളിക്കു നേട്ടമാവുന്ന ചിത്രം കൂടിയാവും പടവെട്ട് എന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തയാളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.