മലയാളത്തിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് ബോബൻ സാമുവൽ. ജനപ്രിയൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടി നേടിയ പ്രതിഭയാണ് ഈ സംവിധായകൻ. അത്ര മനോഹരമായിരുന്നു ജയസൂര്യ നായകനായി എത്തിയ ഈ ചിത്രം. അതിനു ശേഷം കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കൂട്ടുകെട്ടിൽ റോമൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ബോബൻ സാമുവൽ നമ്മുക്ക് സമ്മാനിച്ചത്. പൊട്ടിച്ചിരിയും സസ്‌പെൻസും നിറച്ച ഈ ചിത്രത്തിലൂടെ കിടിലൻ എന്റെർറ്റൈനെറുകൾ ഒരുക്കാനുള്ള തന്റെ കഴിവും ഈ സംവിധായകൻ കാണിച്ചു തന്നു. അതിനു ശേഷം നിരൂപക പ്രശംസ നേടിയ ഹാപ്പി ജേർണി, എന്റെർറ്റൈനെർ ചിത്രങ്ങളായ ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ച ബോബൻ സാമുവൽ പുതിയതായി ഒരുക്കുന്ന ചിത്രമാണ് അൽ മല്ലു.
ബോബന്‍ സാമുവല്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. പ്രശസ്ത നടിയായ നമിത പ്രമോദാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുബായ്- അബുദാബി ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ ചിത്രം സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാനൊരുങ്ങുന്നതു. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന് പേരുള്ള കഥാപാത്രത്തിന് ആണ് നമിതാ പ്രമോദ് ഈ ചിത്രത്തിൽ ജീവൻ പകരുന്നത്.
നമിത പ്രമോദിനോടൊപ്പം മിയ, സിദ്ധിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ജോസഫിലെ മനോഹര ഗാനങ്ങളിലൂടെ പ്രശസ്തനായ രഞ്ജിന്‍ രാജാണ് അൽ മല്ലു എന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നൽകുന്നത്. മെഹിഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ദീപു ജോസെഫ് ആണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.