ഗപ്പി എന്ന നിരൂപക പ്രശംസ നേടിയെടുത്ത ടോവിനോ തോമസ് ചിത്രത്തിന് ശേഷം ജോൺ പോൾ ജോർജ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അമ്പിളി. സൗബിൻ ഷാഹിർ നായകൻ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മനോഹരമായ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിലെ സൗബിന്റെ പുതിയ ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതു തരത്തിൽ ഉള്ള ചിത്രമാണ് ഇതെന്നുള്ള കാര്യം ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയസൂര്യക്ക് ഒപ്പം പങ്കിട്ട സൗബിൻ ഈ വർഷം സൂപ്പർ ഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയും പ്രശംസ നേടിയെടുത്തിരുന്നു. വരുന്ന ജൂലൈ റിലീസ് ആയാണ് അമ്പിളി റിലീസ് ചെയ്യാൻ പോകുന്നത്. ഫഹദ് ഫാസിൽ ആണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തത്. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ശരൺ വേലായുധൻ ആണ്. കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ഏതായാലും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേടിയെടുക്കുന്നത് എന്ന് പറഞ്ഞേ പറ്റു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.