രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഷൈലോക്ക് ഇന്ന് രാവിലെ 9.30 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. മെഗാ സ്റ്റാറിന്റെ പുതുവർഷത്തിലെ ആദ്യ റിലീസ് ആയ ഷൈലോക്കിനു വലിയ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയ ജോബി ജോർജ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഷൈലോക്ക് മെഗാ മാസ്സ് ആണെന്ന റിപ്പോർട്ടുകൾ ആണ് കേരളം മുഴുവൻ പരക്കുന്നത്. ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
മമ്മൂട്ടിയുടെ ഓരോ ഡയലോഗുകൾക്കും മാനറിസങ്ങൾക്കും ആരാധകരുടെ കയ്യടി ലഭിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരും കയ്യടി നേടുന്നുണ്ട്. രാജ് കിരൺ, സിദ്ദിഖ്, മീന, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ് തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. തീയേറ്ററുകളിൽ വമ്പൻ മാസ്സ് എഫ്ഫക്റ്റ് ആണ് ഗോപി സുന്ദറിന്റെ സംഗീതം സൃഷ്ടിക്കുന്നത്. ഇതുപോലെ തന്നെ രണ്ടാം പകുതിയും മുന്നോട്ടു പോയാൽ ഈ പുതിയ വർഷം വലിയ വിജയത്തോടെ തന്നെ തുടങ്ങാൻ മമ്മൂട്ടിക്കാവും എന്നാണ് ആരാധകർ പറയുന്നത്. കോമെഡിയും ആക്ഷനും ആവേശവും എല്ലാം കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു മാസ്സ് ചിത്രം ആണ് ഷൈലോക്ക് എന്ന ഫീൽ തന്നെയാണ് ആദ്യ പകുതി നൽകുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.