ഹിറ്റ് മേക്കർ സിദ്ദിഖ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. പതിവ് പോലെ ഒരു കോമഡി എന്റർടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന കിടിലൻ പോസ്റ്റർ തരുന്നത്. ഇതിനു മുൻപും ഒരു മാസ്സ് പോസ്റ്റർ ആണ് ബിഗ് ബ്രദർ ടീം പുറത്തു വിട്ടിരുന്നത്. മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് തീർത്തു ക്രിസ്‌മസിന് റീലീസ് ചെയ്യും.
വളരെ സിമ്പിൾ ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ട ഒന്നായിരുന്നു ബിഗ് ബ്രദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എങ്കിൽ അതിനു ശേഷം ബിഗ് ബ്രദർ ടീം കളം മാറ്റി ചവിട്ടി എന്നു പറയാം. ഈ ചിത്രത്തിൽ മോഹൻലാലിന് ഒന്നിലധികം ഗെറ്റപ്പുകൾ ഉണ്ടെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും വന്നിരുന്നു. ബിഗ് ബ്രദറിലെ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാവും ബിഗ് ബ്രദർ എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, സിദ്ദിഖ്, സറ്റ്ന ടൈറ്റസ് തുടങ്ങിയവരും ഉണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിത്തു ദാമോദറും എഡിറ്റർ ഗൗരി ശങ്കറും ആണ്. സുപ്രീം സുന്ദർ, സ്റ്റണ്ട് സിൽവ എന്നിവർ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.