സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ വികൃതി എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഇതിനോടകം രണ്ടു ടീസറുകളും മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. സുരാജ്, സൗബിൻ എന്നിവർക്ക് ഒപ്പം സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ, സുരഭി ലക്ഷ്മി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എം സി ജോസെഫ് ആണ്. അജീഷ് പി തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത ഛായാഗ്രാഹകൻ ആൽബി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മൂകനും ബധിരനും ആയ കഥാപാത്രത്തെ ആണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രശസ്ത എഡിറ്റർ ആയ അയൂബ് ഖാൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രശസ്ത ബാനർ ആയ സെഞ്ചുറി ഫിലിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കാണുമ്പോൾ കാണുമ്പോൾ ചങ്കു പിടച്ചു എന്ന് തുടങ്ങുന്ന വികൃതിയിലെ മനോഹരമായ ഒരു സോങ് വീഡിയോയും കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.