മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവൽ. കസബ എന്ന മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഈ വരുന്ന നവംബർ 25 ന് കാവല്‍ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ ഒരു സുരേഷ് ഗോപി ചിത്രത്തിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ മാസ്സ് എലമെന്റുകളും കോർത്തിണക്കി ഒരുക്കിയ ചിത്രമാകും കാവൽ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ് ആണ്. മൻസൂർ മുത്തൂട്ടി ആണ് കാവലിന്റെ എഡിറ്റർ. ഒക്ടോബർ 25 നാണു വലിയ ഇടവേളയ്ക്കു ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.