സംസ്ഥാന അവാർഡ് ജേതാക്കൾ ആയ മൂന്നു പേര് ഒരുമിച്ച സ്റ്റാൻഡ് അപ് എന്ന ചിത്രം ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കേരളാ സംസ്ഥാന അവാർഡ് നേടുന്ന ആദ്യ വനിത ആയി മാറിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അവരുടെ ആദ്യ ചിത്രമായ മാൻ ഹോൾ രചിച്ച ഉമേഷ് ഓമനക്കുട്ടൻ തന്നെയാണ്. മികച്ച നടിമാർക്കുള്ള സംസ്ഥാന പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന ഒരു പെണ്ണിന്റെയും അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടേയും ആവിഷ്കാരം ആണ്.
സ്റ്റാൻഡ് അപ് കോമഡി എന്നത് ഈ ചിത്രത്തിന്റെ കഥ പറയാൻ ഉപയോഗിച്ചിരിക്കുന്ന ഒരു ടൂൾ മാത്രം ആണെന്നും ഈ ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് അതിൽ അല്ല എന്നും വിധു വിൻസെന്റ് ഓൺലുക്കേഴ്സ് മീഡിയയോട് പറഞ്ഞിരുന്നു. സീമ, അർജുൻ അശോകൻ തുടങ്ങി ഒട്ടേറെ പ്രശസ്ത അഭിനേതാക്കൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇതിന്റെ ട്രൈലെർ, ഇതിലെ സോങ് വീഡിയോ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഏതായാലും വലിയ പ്രതീക്ഷയോട് തന്നെയാണീ പ്രേക്ഷകർ ഈ ചിത്രത്തെ സമീപിക്കുക എന്നത് തീർച്ചയാണ്. വെങ്കിടേഷ്, സജിത മഠത്തിൽ, ജോളി ചിറയത് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.