മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഇനി എത്താനുള്ള ഒരു ചിത്രമാണ് പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം. അമൽ നീരദ് തന്നെയാണ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. അമലും നവാഗതനായ ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടു കൊണ്ടുള്ള ഇതിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളിന് റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന സൗബിൻ ഷാഹിറിന്റെ കാരക്ടർ പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്.
അജാസ് എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് സൗബിൻ ഇതിലെത്തുന്നത്. മമ്മൂട്ടി, സൗബിൻ ഷാഹിർ എന്നിവർ കൂടാതെ ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, വീണ നന്ദകുമാർ, ലെന, ശ്രിന്ദ, ദിലീഷ് പോത്തൻ, സുദേവ് നായർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. വമ്പൻ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്. വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായി മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.