തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ഈ ചിത്രം തെലുങ്കു, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആണ് എത്തുന്നത്. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ആണുള്ളത്. അതിൽ ആദ്യ ഭാഗം ആണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. സുകുമാറിന്റെയും അല്ലു അര്ജുന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ പുഷ്പയിൽ വില്ലൻ വേഷം ചെയ്യുന്നത് മലയാളി താരം ഫഹദ് ഫാസിൽ ആണ്. പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് എത്തുന്നത്. പക്ഷെ റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ ചെന്ന് ചാടിയിരിക്കുകയാണ് ഈ ചിത്രം. പുഷ്പയുടെ പ്രീ റീലീസ് ഇവന്റ് ആണ് ഇപ്പോള്‍ വിവാദത്തിനു കാരണമായത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 5000 പേര്‍ക്ക് മാത്രമായിരുന്നു ഈ ചടങ്ങിൽ പ്രവേശനം.
എന്നാല്‍ 15000 പേരോളം പരിപാടിയില്‍ ഭാഗമാവുകയും, തുടർന്ന് ഹൈദരാബാദ് പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെ കേസെടുത്തിരിക്കുകയുമാണ്. അതിനു മുൻപ്, പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച്, ഈ ചിത്രത്തിലെ സാമന്ത നൃത്തം ചെയ്ത ഒരു ഗാനത്തിനെതിരെ, മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പരാതിയുമായി എത്തിയിരുന്നു. രശ്‌മിക മന്ദനായാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിച്ച ചിത്രമാണ് പുഷ്പ. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.