കിടിലൻ ട്രെയ്‌ലറിലൂടെ മലയാള സിനിമാ പ്രേമികളെ ഞെട്ടിച്ച, ഓപ്പറേഷൻ ജാവ എന്ന ചിത്രം നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന ചില കുറ്റകൃത്യങ്ങളും അന്വേഷണവും പശ്ചാത്തലമാക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നിവർ ചേർന്നാണ് റിലീസ് ചെയ്തത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് തുടങ്ങി ഒരു വലിയ താരനിരയണിനിരന്നിരിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ത്രില്ലർ ആണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.
പോലീസ് ഓപ്പറേഷനുകളില്‍ സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് കാണിച്ചു തരുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ എന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓരോ ഓപ്പറേഷനും കേരളാ പോലീസ് എങ്ങനെയാണു തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നതൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രം വി സിനിമാസിന്റെ ബാനറില്‍ പത്മാ ഉദയ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഫെയ്‌സ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിച്ച ഓപ്പറേഷൻ ജാവക്കു സംഗീതം ഒരുക്കിയത് ജേക്സ് ബിജോയിയും എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫുമാണ്. ഏതായാലും വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.