[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാണ് പാർവതി?; സോഷ്യൽ മീഡിയയിൽ വൈറലായി ഷമ്മി തിലകന്റെ വാക്കുകൾ..!

മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്. നടി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും മറ്റും വളരെ ശ്കതമായ പ്രതികരണങ്ങൾ നടത്താറുള്ള പാർവതി, മലയാളത്തിലെ താര സംഘടനയായ അമ്മയുമായി നടത്തിയ വാക് പോരാട്ടങ്ങൾ കൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവ്ന്റെ പ്രധാന അംഗം കൂടിയാണ് പാർവതി. മലയാളത്തിന് പിറമെ തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുള്ള പാർവതി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് ഏറെ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും മലയാള സിനിമയിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും വ്യക്തവും ശ്കതവുമായ നിലപാട് എടുക്കാറുള്ള പാർവതിയെ കുറിച്ച് പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റും അതുപോലെ അന്തരിച്ചു പോയ മഹാനടൻ തിലകന്റെ മകനുമായ ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

തന്റെ ഫേസ്ബുക് പേജിൽ ഷമ്മി തിലകൻ കുറിച്ച വാക്കുകൾ ഇങ്ങനെ, ചോദ്യം : # ആരാണ്_ പാർവ്വതി ? ഉത്തരം: – അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ !. ഇതിനോടൊപ്പം പാർവതിയുടെ ഒരു ചിത്രവും ഷമ്മി തിലകൻ പങ്കു വെച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് ഇപ്പോൾ ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. തന്റെ അച്ഛൻ തിലകന് എതിരെ നടന്ന നീതികേടിനു എതിരേയും അതുപോലെ മറ്റു പല വിവാദ വിഷയങ്ങളിലും ശ്കതമായ നിലപാട് തുറന്നു പറഞ്ഞു കൊണ്ട് ഉറച്ചു നിന്ന നടനാണ് ഷമ്മി തിലകൻ. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും സഹനടനും നായകനും ഹാസ്യ താരവും ആയി അഭിനയിച്ചിട്ടുള്ള ഷമ്മി തിലകൻ രണ്ടു തവണ മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‍കാരവും നേടിയിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.