കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ സംസാര വിഷയം. ഈ മാസമവസാനം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മരക്കാരിന്റെ ട്രൈലെർ ഈ വരുന്ന വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളത്തിലെ ഏറ്റവും വലിയ റിലീസുമായിരിക്കും. അറുപതിലധികം വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന മരക്കാരിൽ മോഹൻലാലിനൊപ്പം ഒട്ടേറെ പ്രശസ്ത നടീനടമാർ അണിനിരക്കുന്നു. ദേശീയ അവാർഡ് ജേതാവും പ്രശസ്ത തെന്നിന്ത്യൻ നായികയുമായ കീർത്തി സുരേഷും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. ആർച്ച എന്ന് പേരുള്ള കഥാപാത്രമായി എത്തുന്ന കീർത്തി സുരേഷിന്റെ കാരക്ടർ പോസ്റ്ററാണ് മരക്കാർ ടീം ആദ്യമായി പുറത്തു വിട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്നുള്ള കീർത്തി സുരേഷിന്റെ കൂടുതൽ മനോഹരമായ സ്റ്റില്ലുകൾ കൂടി പുറത്തു വന്നിരിക്കുകയാണ്.
ഏറെ മനോഹരിയായി കാണപ്പെടുന്ന കീർത്തി സുരേഷ് പരമ്പരാഗത കേരളാ വേഷത്തിലാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാർച്ച് 26 നു റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള വിവരങ്ങൾ പറയുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, നന്ദു, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ഗണേഷ് കുമാർ, ഇന്നസെന്റ്, സുഹാസിനി തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിലുണ്ട്.
ഫോട്ടോ കടപ്പാട്: Twitter
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.