മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം പൂർത്തിയാക്കിയ മമ്മൂട്ടി ഈ മാസം ആദ്യ ആഴ്ച കഴിഞ്ഞാണ് പുഴുവിൽ ജോയിൻ ചെയ്തത്. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തികച്ചും അപ്രതീക്ഷിതമായി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. കിടിലൻ ലുക്കിൽ ഒരു തോക്കുമായി കാറിൽ ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുക. ഭീഷ്മ പർവ്വം സിനിമയിൽ നീണ്ട മുടിയും താടിയും വളർത്തിയ ലുക്കിൽ ആയിരുന്നു മമ്മൂട്ടി. എന്നാൽ പുഴുവിൽ താടി മുഴുവൻ എടുത്തു, മുടിയും മുറിച്ചാണ് മമ്മൂട്ടി എത്തുന്നത്. ഇതിൽ ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത് എന്ന ചില റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതാണെന്നും ആ കഥാപാത്രം സ്വർഗാനുരാഗി ആണെന്ന തരത്തിലുമുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാർവതി തിരുവോത് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പാർവതി ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന പുഴുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. തേനി ഈശ്വർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയിയും എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫുമാണ്. മമ്മൂട്ടിക്കും പാർവ്വതിക്കും ഒപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി കലാകാരൻമാർ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഏതായാലും ഇപ്പോൾ വന്ന ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.