കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രമായ ആറാട്ട് ഇന്ന് മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ഈ വർഷം മാർച്ചിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് ആറാട്ട് എങ്കിലും കോവിഡ് പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ റിലീസ് ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി പത്തിന് ആണ് ആറാട്ട് റിലീസ് ചെയ്യുക എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒഫീഷ്യൽ ആയി അറിയിച്ചു. ആഗോള റിലീസ് ആയാണ് ഈ ചിത്രം അന്നെത്തുക. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചത്.
ഇതിന്റെ ടീസർ, പ്രൊമോഷൻ വീഡിയോ, പോസ്റ്ററുകൾ എന്നിവയെല്ലാം സൂപ്പർ ഹിറ്റാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. സൂപ്പർ ഹിറ്റ് രചയിതാവ് ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ്, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ആറാട്ട് ഡേറ്റ് വന്ന സ്ഥിതിക്ക് ഇനി മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് മരക്കാർ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസ് വിവരം അറിയാൻ ആണ്. ഒറ്റിറ്റി ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നോ നാളെയോ മരക്കാർ റിലീസ് വിവരം ഒഫീഷ്യൽ ആയി അറിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.