[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊലീസുകാരെ അടിച്ചൊതുക്കി പൃഥ്വിരാജ്; കലിപ്പിൽ കടുവ..!

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ മാസ്സ് എന്റെർറ്റൈനെറിന്റെ രണ്ടാം ഷെഡ്യൂൾ കുറച്ചു ദിവസം മുൻപാണ് ആരംഭിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതു എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ ലുക്ക് എന്നിവ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ഒരു കിടിലൻ സംഘട്ടനത്തിന്റെ സ്റ്റിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് തന്നെ പുറത്തു വിട്ട ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പൊലീസുകാരെ അടിച്ചൊതുക്കി നിൽക്കുന്ന നായക കഥാപാത്രത്തിന്റെ സ്റ്റിൽ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ മാസ്സ് ചിത്രം ആരാധകർ ഇപ്പോഴേ ആഘോഷമാക്കി കഴിഞ്ഞു.

ജിനു എബ്രഹാം തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വിവേക് ഒബ്‌റോയ് വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ഷമീർ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.