ആരാധകർക്ക് ആവേശമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. ഇന്നലെ പറഞ്ഞിരുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആക്ഷൻ- കോമഡി ചിത്രമായ ഉണ്ടയുടെ ടൈറ്റിൽ ലോഞ്ച് ആണ് മമ്മൂട്ടി ഇന്ന് നിർവഹിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത് എന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ എടുക്കാൻ പോകുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു പൊലീസ് ഓഫീസർ ആയാണ് അഭിനയിക്കുക. ആക്ഷനും കോമഡിയും നിറഞ്ഞ ഈ ചിത്രം നിർമ്മിക്കുന്നത് മൂവി മിൽന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ്. ബോളിവുഡ് താരങ്ങളും അണിനിരക്കാൻ പോകുന്ന ഈ ചിത്രം ഉത്തരേന്ത്യൻ ലൊക്കേഷനുകളിൽ ആണ് ചിത്രീകരിക്കുക.
കഴിഞ്ഞ ആഴ്ച്ചയാണ് അമീർ എന്ന ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടി പ്രഖ്യാപിച്ചത്. വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന ആ ചിത്രം രചിക്കുന്നത് ദി ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്യുകയും അബ്രഹാമിന്റെ സന്തതികൾ രചിക്കുകയും ചെയ്ത ഹനീഫ് അദനി ആണ്. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന അധോലോക കഥ പറയുന്ന ഒരു ചിത്രമാണ് അത്. അമീർ സുൽത്താൻ എന്ന അധോലോക നായകൻ ആയാണ് മമ്മൂട്ടി ആ ചിത്രത്തിൽ എത്തുക. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ആ ചിത്രത്തിന്റെ പ്രഖ്യാപനം മമ്മൂട്ടി ആരാധകർ ആഘോഷിച്ചു തീർത്തതും മുമ്പെയാണ് ഇപ്പോൾ ഈ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും വന്നിരിക്കുന്നത്. വൈശാഖ് ചിത്രം മധുര രാജയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മമ്മൂട്ടി ഇപ്പോൾ തെലുങ്ക് ചിത്രം യാത്രയിൽ വീണ്ടും ജോയിൻ ചെയ്തു. തിരിച്ചെത്തിയിട്ടു മാമാങ്കം മൂന്നാം ഷെഡ്യൂളിൽ അദ്ദേഹം ജോയിൻ ചെയ്യും എന്നാണ് സൂചന. തമിഴ് ചിത്രമായ പേരന്പ് ആയിരിക്കും മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഒക്ടോബർ മാസത്തിൽ പേരന്പ് റിലീസ് ചെയ്യും എന്നാണ് സൂചന.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.