[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത്തിക്കര പക്കിക്കൊപ്പം ഒടിയനും എത്തും; ആരാധകർ ആവേശത്തിൽ…!!

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ഓരോ മലയാളിയും. ഈ വർഷം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാൻ തയ്യറെടുക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്ന ഡേറ്റ് ഔദ്യോഗികമായി തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ ഇന്ന് പ്രഖ്യാപിച്ചു. ഈ വരുന്ന ഒക്ടോബർ പതിനൊന്നാം തീയതി, കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം ഒടിയൻ ട്രൈലെർ തീയേറ്ററുകളിൽ റിലീസ് ചെയ്യും. അന്ന് തന്നെ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനു മുൻപ് , ഈ ട്രൈലെർ മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയും പ്രേക്ഷകരുടെ മുന്നിൽ എത്തുമെന്നും ശ്രീകുമാർ മേനോൻ അറിയിച്ചു.

ഒക്ടോബർ പതിനൊന്നിന് അപ്പോൾ മോഹൻലാൽ ആരാധകർക്ക് ഇരട്ടി ആഘോഷം ആയിരിക്കും. കാരണം, റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇരുപതു മിനിട്ടിനു മുകളിൽ സ്ക്രീൻ സ്പേസ് ഉള്ള ഒരു മാസ്സ് വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. പക്കി ആയി ലാലേട്ടനെ സ്‌ക്രീനിൽ കാണാം എന്നതിനോപ്പം തന്നെ മോഹൻലാലിന്റെ ഒടിയന്റെ ട്രെയ്‌ലറും ബിഗ് സ്‌ക്രീനിൽ കാണാം എന്നതും ഓരോ സിനിമാ പ്രേമിക്കും ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. നിവിൻ പോളി ആണ് കായംകുളം കൊച്ചുണ്ണിയിലെ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ ഒരു പീരീഡ് ഫാന്റസി ത്രില്ലർ ആണ്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ എന്നിവരും അഭിനയിക്കുന്നു. രഞ്ജിത് ചിത്രം ഡ്രാമ ആണ് മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. നവംബർ ഒന്നിന് ആണ് ഈ ചിത്രം എത്തുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

12 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.