ഇന്ന് രാവിലെയാണ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും ഒപ്പം പോരാളിയായി ഒരു ബാല നടനേയും കാണാൻ സാധിക്കും. ഈ പോസ്റ്ററിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചതും ആ ബാലൻ ആണെന്ന് പറയേണ്ടി വരും. അപ്പോൾ മുതൽ പ്രേക്ഷകർ ചോദിയ്ക്കാൻ തുടങ്ങിയത് ആണ് ആ അത്ഭുത ബാലൻ ആരെന്നതു. ഇപ്പോഴിതാ മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ പഠിക്കുന്ന അച്യുതൻ എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആ കുട്ടി.
മമ്മൂട്ടിക്കൊപ്പം വായുവിൽ വാളുയർത്തി കുതിക്കുന്ന അച്യുതൻ കളരി പഠിച്ചിട്ടുണ്ട്. കളരി പഠിച്ച യോദ്ധാക്കൾക്കായി മാമാങ്കം ടീം നടത്തിയ ഓഡിഷനിൽ നിന്നാണ് അച്യുതൻ തിരഞ്ഞെടുക്കപ്പെട്ടത്. സിനിമക്കായി പ്രത്യേക പരിശീലനം കളരിയിൽ നേടിയ അച്യുതൻ ഒന്നാം ക്ലാസ് മുതൽ കളരി പഠിക്കുന്ന ആളുമാണ്. കഴിഞ്ഞ ഒന്നര വർഷക്കാലം ആയി മാമാങ്കം ടീമിനൊപ്പം ഉള്ള അച്യുതൻ ശാരീരികമായും മികച്ച മേക് ഓവർ ആണ് ഈ ചിത്രത്തിന് വേണ്ടി നടത്തിയത്. മാമാങ്ക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രായംകുറഞ്ഞ ചാവേർ ചന്ദ്രത്തിൽ ചന്തുണ്ണിയായി അച്യുതൻ എത്തുന്നത് . അചിത്രത്തിലെ ഒരു മുഴുനീള കഥാപാത്രം ആയാണ് അച്യുതൻ പ്രത്യക്ഷപ്പെടുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. അനു സിതാര, സുദേവ് നായർ, പ്രാചി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനം നാല് ഭാഷകളിൽ റിലീസ് ചെയ്യും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.