മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം ഇന്ന് രാവിലെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേതുരാമയ്യർ സ്‌ക്രീനിൽ എത്തുന്നതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാവുകയാണ്. പ്രധാന കഥയും കഥാപാത്രങ്ങളും ആരൊക്കെയെന്ന് അവതരിപ്പിക്കുകയാണ് ആദ്യ പകുതിയിൽ കൂടുതലും നടക്കുന്നത്. അതിനു ശേഷം ഉദ്വേഗഭരിതമായ കഥാസന്ദര്ഭങ്ങളിലേക്കും ചിത്രം മാറുന്നുണ്ട്. ഏറെ ആകാംഷ ഉളവാക്കുന്ന, ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഇതുവരെ ചിത്രം മുന്നോട്ടു നീങ്ങുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ചിത്രം തുടങ്ങി ഏകദേശം നാൽപ്പതു മിനിറ്റോളം കഴിഞ്ഞാണ് സേതുരാമയ്യർ ആയുള്ള മെഗാ സ്റ്റാറിന്റെ വരവ്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്താണ് എങ്ങനെയാണു എന്നുള്ളതൊക്കെ പ്രേക്ഷരുടെ മുന്നിൽ എത്തിക്കുന്നുണ്ട് ഈ ആദ്യ പകുതി.
എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വന്ന അഞ്ചാമത്തെ ചിത്രമാണിത്. പതിനേഴു വർഷത്തിന് ശേഷം വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസറായി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രത്തിന് അഖിൽ ജോർജ് കാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഒരു വലിയ താരനിരതന്നെ മമ്മൂട്ടിയോടൊപ്പം അണിനിരക്കുന്നുണ്ട്. രഞ്ജി പണിക്കർ, മുകേഷ്, രമേശ് പിഷാരടി, ആശ ശരത്, സായി കുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് അതിൽ പ്രധാനികൾ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.