മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഹരീഷ് ഉത്തമൻ, വില്ലനായും സഹതാരമായും നായകനായും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഒരു നിർണ്ണായക വേഷം ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ഇനി ഉത്തരം. ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളതിനാൽ ഇനി പോലീസ് വേഷങ്ങൾ മാറ്റി വെച്ച് മറ്റു വേഷങ്ങൾ ചെയ്യാമെന്ന് തീരുമാനിച്ചിരിക്കവെയാണ് ഇനി ഉത്തരത്തിന്റെ തിരക്കഥ ഈ നടന് മുന്നിലെത്തുന്നത്. തിരക്കഥ വായിച്ച് ത്രില്ലടിച്ച ഈ താരം ഇതിലെ പോലീസ് കഥാപാത്രമായ ഇളവരസ്സ് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, ഭീഷ്മ പർവ്വം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേമായ വേഷങ്ങൾക്ക് ശേഷം ഹരീഷ് ഉത്തമന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറാൻ സാധ്യത ഉള്ളതാണ് ഇനി ഉത്തരത്തിലെ ഈ പോലീസ് കഥാപാത്രമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
ദേശീയ അവാർഡ് ജേതാവായ അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം ഒക്ടോബർ ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്- ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ ആണ് നിർമ്മിച്ചത്. ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും വേഷമിട്ട ഈ ഫാമിലി ത്രില്ലറിന് ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. ഹിഷാം അബ്ദുൽ വഹാബാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
This website uses cookies.