[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിരീടി റെഡ്ഡി നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം; ജൂനിയർ എത്തുന്നു

ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന, കിരീടിയുടെ ഈ അരങ്ങേറ്റ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ജൂനിയർ എന്നാണ്. മികച്ച ജോലിയാണ് ഈ ചിത്രത്തിൽ കിരീടി ചെയ്തിരിക്കുന്ന റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ, തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ് രാജമൗലി, ഈ യുവനടന്റെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം തന്നെ കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവർ പുറത്ത് വിട്ട ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുള്ള ഈ താരം, തന്റെ യുവത്വവും ഊർജസ്വലതയും തന്നെയാണ് കൈമുതലാക്കുന്നത്.

രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ വാരാഹി ഫിലിം പ്രൊഡക്ഷൻസാണ്. അവർ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മെഗാ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് കിരീടി എന്നതാണ് ഇതിന്റെ സവിശേഷത. വി.രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് കിരീടിയുടെ ജന്മദിനത്തിലാണ്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ബാഹുബലിയിലൂടെ കയ്യടി നേടിയ കെ സെന്തിൽ കുമാറാണ്. രവീന്ദർ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ പീറ്റർ ഹെയ്‌നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.