[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘എന്തൊക്കെണ്ട് ബാബ്വേട്ടാ വിശേഷങ്ങൾ’ എന്ന് തന്നോട് കുശലം ചോദിച്ച മമ്മൂക്കയെക്കുറിച്ച് ഹരീഷ് കണാരൻ

കോഴിക്കോടൻ ശൈലി കൊണ്ട് പേക്ഷകരെ കൈയിലെടുത്ത താരമാണ് ഹരീഷ് കണാരൻ എന്ന ഹരീഷ് പെരുമന. മിനി സ്‌ക്രീനിൽ നിന്നുമാണ് ബിഗ് സ്ക്രീനിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. മൂന്നുപേര്‍ ചേര്‍ന്ന് ‘കാലിക്കറ്റ് ഫ്രണ്ട്സ്’ എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. പിന്നീട് ‘സൂപ്പര്‍ ജോക്സ്’ എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിൽ അവസരം കിട്ടി.

നുണമത്സരം എന്ന ഐറ്റം ഹിറ്റാവുകയും പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ച് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയും ചെയ്‌തു. ഇതോടെ ഹരീഷ് പെരുമനയിൽ നിന്ന് ഹരീഷ് കണാരനിലേക്ക് താരം വളരുകയായിരുന്നു. ‘സപ്തമശ്രീ തസ്‌കരാഃ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് ബിഗ് സ്ക്രീനിലേക്ക് ചുവട് വെച്ചത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് ഹരീഷ് കണാരൻ പങ്കുവെക്കുകയുണ്ടായി. ‘അച്ചാ ദിൻ’ എന്ന സിനിമയിലാണ് ആദ്യം മമ്മൂക്കയോടൊപ്പം ഒരുമിച്ച് അഭിനയിച്ചത്. വളരെ പേടിച്ചാണ് ആദ്യ ഷോട്ടിനു ചെന്നതെന്നും എന്നാൽ എന്നെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം മമ്മൂക്ക അടുത്തു വന്ന് തോളിൽ പിടിച്ച ശേഷം ‘എന്തൊക്കെണ്ട് ബാബ്വേട്ടാ വിശേഷങ്ങൾ’ എന്ന് ചോദിച്ചതായും ഹരീഷ് വ്യക്തമാക്കുന്നു.

പുത്തൻപണത്തിലും മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയിരുന്നു. ഇപ്പോൾ ഷാംദത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റിലും ഹരീഷ് അഭിനയിക്കുന്നുണ്ട്.

ദിലീപിൻറെ ഒപ്പം റ്റു കണ്ട്രീസ് , വിനയ് ഫോർട്ട്‌ നായകനായ ഹലോ നമസ്തേ , സുരേഷ്ഗോപിയുടെ മകൻ ഗോകുൽ നായകനായ ഫ്രൈഡേ ഫിലിംസ് സിനിമ മുത്തുഗൗ, പ്രിത്വിരാജിന്റെ ഡാർവിന്റെ പരിണാമം, ബിജുമേനോൻ നായകനായ സോൾട്ട് മംഗോ ട്രീ എന്നിങ്ങനെ മൂന്ന് വർഷങ്ങൾക്കുള്ളിൽ 30 സിനിമ എന്ന വലിയൊരു നേട്ടമാണ് ഹരീഷ് പെരുമന സ്വന്തമാക്കിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.