[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചെമ്പരത്തി പൂവ് നവംബർ 24 നു; പ്രതീക്ഷകൾ വർധിക്കുന്നു..!

ഈ വർഷം പുറത്തിറങ്ങിയ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ അസ്‌കർ അലി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തി പൂവ്. യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപെട്ടിരുന്നു. അസ്കറിന്റെ രണ്ടാമത്തെ ചിത്രമായി എത്തുന്ന ചെമ്പരത്തി പൂവ് നവാഗതനായ അരുൺ വൈഗ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡ്രീം സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, സക്കറിയ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് രാകേഷ് എ ആർ ആണ് ഗാനങ്ങളും , പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ആയ അരുൺ വൈഗ തന്നെ എഡിറ്റിംഗ് നിർവഹിചിരിക്കുന്ന ചെമ്പരത്തി പൂവ് അസ്‌കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ കഥയാണ് പറയുന്നത്.

അലമാര എന്ന ചിത്രത്തിലൂടെ നായിക ആയി എത്തിയ അദിതി രവി, നവാഗതയായ പാർവതി അരുൺ എന്നിവരാണ് ചെമ്പരത്തി പൂവിലെ നായികാ വേഷം ചെയ്‌യുന്നത്‌. വിശാഖ് നായരും അജു വർഗീസും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. നവംബർ 24 മുതൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തും. മികച്ച പോസ്റ്ററുകൾ ആണ് ചിത്രത്തിന്റെതായി പുറത്തു എത്തുന്നത്. അത് തന്നെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഒരു പ്രണയ ചിത്രമായി ഒരുക്കിയിരിക്കുന്ന ചെമ്പരത്തി പൂവ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും എന്നാണ് സൂചനകൾ വരുന്നത്. ചങ്കു പറിച്ചു കയ്യിൽ കൊടുത്തപ്പോൾ എന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ക്യാപ്ഷൻ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.