കോഴിക്കോടൻ ശൈലി കൊണ്ട് പേക്ഷകരെ കൈയിലെടുത്ത താരമാണ് ഹരീഷ് കണാരൻ എന്ന ഹരീഷ് പെരുമന. മിനി സ്‌ക്രീനിൽ നിന്നുമാണ് ബിഗ് സ്ക്രീനിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. മൂന്നുപേര്‍ ചേര്‍ന്ന് ‘കാലിക്കറ്റ് ഫ്രണ്ട്സ്’ എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. പിന്നീട് ‘സൂപ്പര്‍ ജോക്സ്’ എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിൽ അവസരം കിട്ടി.
നുണമത്സരം എന്ന ഐറ്റം ഹിറ്റാവുകയും പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ച് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയും ചെയ്‌തു. ഇതോടെ ഹരീഷ് പെരുമനയിൽ നിന്ന് ഹരീഷ് കണാരനിലേക്ക് താരം വളരുകയായിരുന്നു. ‘സപ്തമശ്രീ തസ്‌കരാഃ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് ബിഗ് സ്ക്രീനിലേക്ക് ചുവട് വെച്ചത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് ഹരീഷ് കണാരൻ പങ്കുവെക്കുകയുണ്ടായി. ‘അച്ചാ ദിൻ’ എന്ന സിനിമയിലാണ് ആദ്യം മമ്മൂക്കയോടൊപ്പം ഒരുമിച്ച് അഭിനയിച്ചത്. വളരെ പേടിച്ചാണ് ആദ്യ ഷോട്ടിനു ചെന്നതെന്നും എന്നാൽ എന്നെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം മമ്മൂക്ക അടുത്തു വന്ന് തോളിൽ പിടിച്ച ശേഷം ‘എന്തൊക്കെണ്ട് ബാബ്വേട്ടാ വിശേഷങ്ങൾ’ എന്ന് ചോദിച്ചതായും ഹരീഷ് വ്യക്തമാക്കുന്നു.
പുത്തൻപണത്തിലും മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയിരുന്നു. ഇപ്പോൾ ഷാംദത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റിലും ഹരീഷ് അഭിനയിക്കുന്നുണ്ട്.
ദിലീപിൻറെ ഒപ്പം റ്റു കണ്ട്രീസ് , വിനയ് ഫോർട്ട് നായകനായ ഹലോ നമസ്തേ , സുരേഷ്ഗോപിയുടെ മകൻ ഗോകുൽ നായകനായ ഫ്രൈഡേ ഫിലിംസ് സിനിമ മുത്തുഗൗ, പ്രിത്വിരാജിന്റെ ഡാർവിന്റെ പരിണാമം, ബിജുമേനോൻ നായകനായ സോൾട്ട് മംഗോ ട്രീ എന്നിങ്ങനെ മൂന്ന് വർഷങ്ങൾക്കുള്ളിൽ 30 സിനിമ എന്ന വലിയൊരു നേട്ടമാണ് ഹരീഷ് പെരുമന സ്വന്തമാക്കിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.