ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന സംവിധായകനാണ് പ്രിയദർശൻ. ഇപ്പോഴിതാ തന്റെ കരിയറിലെയും മലയാള സിനിമയുടെ ചരിത്രത്തിലേയും ഏറ്റവും വലിയ ചിത്രവുമായി വരികയാണ് അദ്ദേഹം. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ചും അതുപോലെ തന്റെ കരിയറിനെ കുറിച്ചും അദ്ദേഹം വളരെ ദീർഘമായി തന്നെ മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയുണ്ടായി. പുതു തലമുറയുടെ പല ചിത്രങ്ങളും തന്നെയേറെ അത്ഭുതപ്പെടുത്തി എന്നും തന്നെപ്പോലുള്ള സീനിയർ സംവിധായകർ വിരമിക്കാറായി എന്ന തോന്നലാണ് ആ ചിത്രങ്ങൾ സമ്മാനിച്ചതെന്നും പ്രിയദർശൻ പറയുന്നു. എന്നാൽ പ്രിയദർശൻ പറഞ്ഞ ആ അഭിപ്രായത്തെ കുറിച്ചുള്ള നടൻ ഹരീഷ് പേരാടിയുടെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ഹരീഷ് പേരാടിയുടെ വാക്കുകൾ ഇങ്ങനെ, പ്രിയൻ സാർ. കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി. ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി. ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു. പിന്നിട് മലയാളവും തമിഴും ഡബ് ചെയാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കുമുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു. പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത. പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്. ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്. നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ. ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.