ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ ആണ് ഹരീഷ് പേരാടി. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും ഹരീഷ് പേരാടി സ്വന്തമായി ഒരിടം കണ്ടെത്തി കഴിഞ്ഞു. വില്ലൻ ആയും, സ്വഭാവ നടൻ ആയും ഒക്കെ അഭിനയിക്കുന്ന ഈ നടൻ സാമൂഹിക പ്രശ്ങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു വ്യക്തി കൂടിയാണ്. പല വിഷയങ്ങളിലും മുഖം നോക്കാതെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറും ഉണ്ട്. ഇപ്പോഴിതാ അന്തരിച്ചു പോയ പ്രശസ്ത നടൻ രാജൻ പി ദേവിനെ കുറിച്ചും തന്റെ അടുത്ത റിലീസ് ആയ വിനയന്റെ ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തെ കുറിച്ചും ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, “രാജേട്ടാ… ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്. കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. നാടകം, മലയാള സിനിമ, തമിഴ് സിനിമ… മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക്. ഈ കത്തെഴുതാനുള്ള പ്രധാന കാരണം… നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത്. നവംബർ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം..”.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.