മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഹരീഷ് പേരാടി. മോഹൻലാൽ ചിത്രമായ നരസിംഹത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമാണ് ഒരു കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. പിന്നിട് വിശുദ്ധൻ, ഗാംഗ്സ്റ്റർ, വർഷം, ലൈഫ് ഓഫ് ജോസൂട്ടി, ലോഹം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. മലയാളം കൂടാതെ അന്യ ഭാഷ ചിത്രങ്ങളിൽ താരം ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. വിക്രം വേദ, മെർസൽ, സ്കെച്ച്, സ്പൈഡർ, കൈതി, തമ്പി തുടങ്ങിയ ഒരുപാട് ചിത്രങ്ങളിൽ ഭാഗമായി സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ കുറിച്ചു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. നന്നായി ഭക്ഷണം കഴിച്ചു തടി കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക എന്നത് മാത്രമേ വഴിയുള്ളൂ എന്നും ഇവരുടെ കൂടെ പിടിച്ചു നില്കണമെങ്കിൽ ഇവരായിട്ട് കാര്യമില്ല ഇവരുടെ അച്ഛനാവണം എന്ന് ഹരീഷ് പേരാടി വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്. മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു. നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല. അവരുടെ അച്ഛനാവണം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.