പ്രശസ്ത മലയാള നടനായ ഇന്ദ്രൻസ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രം ആണ്. ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ രാജ്യാന്തര അംഗീകാരം നേടിയെടുത്തു കഴിഞ്ഞു ഈ കലാകാരൻ. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് ഇന്ദ്രൻസ് അംഗീകരിക്കപ്പെട്ടത്. അവിടെ റെഡ് കാർപെറ്റ് വിരിച്ചു സ്വീകരണം നൽകിയിരുന്നു ഇന്ദ്രൻസിനു. ഈ വർഷം അവിടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേയൊരു ഇന്ത്യൻ ചിത്രവും ഇന്ദ്രൻസ് നായകനായ വെയിൽ മരങ്ങൾ ആയിരുന്നു. കഴിഞ്ഞ വർഷം മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയ ഈ നടൻ ഹാസ്യ വേഷങ്ങളിലൂടെ ആയിരുന്നു മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ടവൻ ആയതു. എന്നാൽ ഇപ്പോൾ ഒട്ടേറെ ശക്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ മനുഷ്യൻ. എന്നാൽ ഇന്ദ്രൻസ് രാജ്യാന്തര അംഗീകാരം നേടിയിട്ടും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടനായ ഹരീഷ് പേരാടി.
തന്റെ ഫേസ്ബുക് പേജിൽ ഇന്ദ്രസിനൊപ്പമുള്ള ചിത്രവും പങ്കു വെച്ച് കൊണ്ടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?… നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റർമാർ നിങ്ങളെ കയറിൽ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ഞങ്ങൾക്കത് ആഘോഷിക്കാമായിരുന്നു..”
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.