മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടനായി അറിയപ്പെടുന്ന ഫഹദ് ഫാസിൽ ഇപ്പോൾ ഒരു താരം എന്ന നിലയിലും മോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഫഹദിന്റെ പുതിയ ചിത്രമായ വരത്തൻ നേടിയ മെഗാ വിജയമാണ് അദ്ദേഹത്തിന് തുണയായത്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ , അൻവർ റഷീദിന്റെ ട്രാൻസ്, മധു നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സ്, ആഷിക് അബുവിന്റെ വൈറസ് എന്നീ മലയാള ചിത്രങ്ങളുടെ ഭാഗമായി എത്താൻ ഒരുങ്ങുന്ന ഫഹദ് സൂപ്പർ ഡീലക്സ് എന്ന തമിഴ് ചിത്രവും പൂർത്തിയാക്കി കഴിഞ്ഞു. വിജയ് സേതുപതിക്കും സാമന്തക്കും ഒപ്പമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ചത്. നേരത്തെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചുംബന രംഗങ്ങളിൽ അഭിനയിച്ചത് കൊണ്ട് മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേര് ഫഹദിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ പേര് സിനിമാ പ്രേമികൾ ചാർത്തി നൽകിയിരിക്കുന്നത് യുവ താരം ടോവിനോ തോമസിന് ആണ്.
ഈ അടുത്തിടെ ഇറങ്ങിയ എല്ലാ ടോവിനോ ചിത്രത്തിലും ചുംബന രംഗം ഉണ്ടായതോടെ ആ പേര് സോഷ്യൽ മീഡിയ ടോവിനോക്കു ചാർത്തി കൊടുത്തു. എന്നാൽ ആ കിരീടം മറ്റൊരാൾ ഏറ്റെടുത്തതിൽ സന്തോഷം എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. അങ്ങനെ തന്നെ വിളിക്കുന്നതിൽ തനിക്കു താല്പര്യം ഇല്ല എന്ന് ടോവിനോ തോമസ് വ്യക്തമാക്കിയിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ അങ്ങനെയൊരു വിളിപ്പേര് ടോവിനോക്കു ഉണ്ട് എന്നതാണ് സത്യം. മലയാളം- തമിഴ് ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ഫഹദ് ഫാസിൽ ഇപ്പോൾ. കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രം പേട്ട, മണി രത്‌നം ചിത്രം ചെക്ക ചിവന്ത വാനം എന്നിവയിലേക്ക് ക്ഷണം വന്നെങ്കിലും തിരക്ക് മൂലം ചെയ്യാൻ സാധിച്ചില്ല എന്നും ഫഹദ് ഫാസിൽ പറയുന്നു. ഈ വർഷം ഇനി എത്താൻ പോകുന്ന ഫഹദ് ചിത്രം ഞാൻ പ്രകാശൻ ആണ്. ക്രിസ്മസ് ചിത്രമായി ഞാൻ പ്രകാശൻ തീയേറ്ററുകളിൽ എത്തും
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.