Hanan feliciated by finance minister Thomas Issac
കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത പേരാണ് ഹനാൻ. ജീവിക്കാനും പഠിക്കാനും വേണ്ടി മീൻ വിൽപ്പന നടത്തുന്ന ഈ പെൺകുട്ടിയുടെ വാർത്ത ആദ്യം പുറത്തു വരുകയും സിനിമാ രംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ പിന്നീട് ചിലർ ഹനാനെതിരെ വിജയ പ്രചാരണങ്ങൾ അഴിച്ചു വിടുകയും സത്യം മനസ്സിലാക്കാതെ സോഷ്യൽ മീഡിയ അവളെ ട്രോളുകളെയും ചെയ്തു. പിന്നീട് മാധ്യമങ്ങൾ തന്നെ അവളുടെ സ്ഥിതി മോശമാണെന്ന സത്യം ഏവർക്കും മുന്നിൽ തെളിവുകളോടെ എത്തിച്ചതോടെ ഹനാനോട് മാപ്പു പറയേണ്ടി വന്നു സോഷ്യൽ മീഡിയക്ക്. ഇപ്പോഴിതാ ഹനാൻ എന്ന പെൺകുട്ടി എവിടെയും ആദരിക്കപ്പെടുകയാണ്.
ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂൾ ആണ് ഹനാന് ആദരം നൽകി കൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. നൗഷാദ് ആലത്തൂർ, ഹസീബ് ഹനീഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മിറായി തെരുവ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ആണ് ഹനാൻ ആലപ്പുഴയിൽ എത്തിയത്. നൗഷാദ് ആലത്തൂർ, ഹസീബ് ഹനീഫ് എന്നിവർ നിർമ്മിക്കുന്ന മൂന്നു ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അഡ്വാൻസ് തുകയും ഹനാന് കൈമാറി. മന്ത്രി തോമസ് ഐസക്കും ഹനാനെ അഭിനന്ദിക്കാൻ ചടങ്ങിൽ എത്തിയിരുന്നു. മിറായി തെരുവ്, അരക്കള്ളൻ മുക്കാൽ കള്ളൻ, വൈറൽ 2019 എന്നീ ചിത്രങ്ങളിൽ ആണ് ഹനാൻ അഭിനയിക്കാൻ പോകുന്നത്. ഇതിൽ അവസാനം പറഞ്ഞ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായവരെ വെച്ച് മാത്രം നിർമ്മിക്കുന്ന ചിത്രമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തനായ നൂറനാട് ഉണ്ണിയും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.