ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രുവിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ്. താൻ ചെറിയ കുട്ടി ആയിരിക്കുമ്പോഴത്തെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ഗിന്നസ് പക്രു ഇട്ടിരിക്കുന്ന ക്യാപ്‌ഷൻ ഇങ്ങനെ, “പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ”. ഈ പോസ്റ്റ് പല പ്രമുഖ സിനിമാ താരങ്ങളും ഷെയർ ചെയ്തിട്ടുമുണ്ട്. ജീവിത വിജയത്തിനുള്ള ഏറ്റവും മികച്ച വഴിയാണ് എന്തിനെയും പോസിറ്റീവ് ആയി നോക്കി കാണുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ഈ പോസ്റ്റ് രമേശ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടേറെ ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഗിന്നസ് പക്രു വിനയന്റെ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നെ ഒട്ടേറെ ചിത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ നടൻ ഇന്ന് മലയാള സിനിമാ രംഗത്തെയും ടെലിവിഷൻ രംഗത്തെയും അവിഭാജ്യ ഘടകം ആണ്.
ഗിന്നസ് പക്രു നായകനായ ഒരു ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ ഒരുക്കിയ ഇളയ രാജ എന്ന ചിത്രത്തിൽ ആണ് ഗിന്നസ് പക്രു നായക വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ മോഷൻ ടീസർ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. മാസ്സ് ലുക്കിൽ ഉള്ള ഗിന്നസ് പക്രുവിന്റെ ഏതാനും പോസ്റ്ററുകൾ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടുകയും ഗംഭീര അഭിപ്രായം നേടിയെടുക്കുകയും ചെയ്തിരുന്നു. സിനിമ സംവിധാനം ചെയ്‌തും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഗിന്നസ് പക്രു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.