[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പണ്ട് ഞാൻ നിന്റെ വീട്ടിൽ വന്നാൽ സൗഹൃദം, ഇപ്പോൾ വന്നാൽ മത സൗഹാർദം; മമ്മൂട്ടി ബാലചന്ദ്രൻ ചുള്ളികാടിനോട്..!

മെഗാ സ്റ്റാർ മമ്മൂട്ടി പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടുമായി നടത്തിയ ഒരു സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് അയച്ച ഒരു വാട്സാപ്പ് മെസ്സേജ് ആണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വൈപ്പിൻ  ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ തനിക്കു ജോലി എന്നും മമ്മുട്ടിയാണ് ആ ചിത്രത്തിലെ  നായകൻ എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന മമ്മൂട്ടി  ഇടയ്ക്ക് നിശ്ശബ്ദനായി, ചിന്താമഗ്നനായി തന്നെ  അരികിലേക്ക് വിളിച്ചു സംസാരിച്ച കാര്യം ആണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്..  ശബ്ദം അമർത്തി അദ്ദേഹം  ബാലചന്ദ്രൻ ചുള്ളിക്കാടിനോട്  ചോദിച്ചത്  സോഷ്യൽ  കണ്ടീഷൻ വളരെ മോശമാണ് അല്ലേടാ എന്നായിരുന്നു.

അതേയെന്നു ഭാരപ്പെട്ട് മറുപടി പറഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്  തങ്ങളപ്പോൾ  മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി മാറി എന്നാണ്. കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി എന്ന് പറഞ്ഞു കൊണ്ട്  ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ,  കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പിനെയും ബാലചന്ദ്രൻ ചുള്ളിക്കാട് വിവരിക്കുന്നു. അതിനു ശേഷമാണ് തന്നെ  നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ച കാര്യം ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. ” പണ്ടു ഞാൻ  നിന്റെ  വീട്ടിൽ  വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ  അതു മതസൗഹാർദ്ദം. അല്ലേടാ?” എന്നാണ് മമ്മൂട്ടി ചോദിച്ചത്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന സാമൂഹികവും മതപരവുമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആണ് മമ്മൂട്ടി ഇത് പറയുന്നത് എന്നതാണ് ഈ വാക്കുകളെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം ആക്കുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.