ഗിന്നസ് പക്രുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. നിരൂപകരും ഈ ചിത്രത്തിന് മേൽ പ്രശംസ ചൊരിയുകയാണ്. ഗിന്നസ് പക്രു അവതരിപ്പിക്കുന്ന വനജൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന അതിമനോഹരമായ ഒരു ചലച്ചിത്രം ആണ് ഇളയ രാജ എന്ന് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ഇളയ രാജയെ കുറിച്ച് ഗിന്നസ് പക്രു ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഏവരുടെയും ശ്രദ്ധ നേടുകയാണ്.
പടം ചെറുത്, നായകൻ ചെറുത്, പക്ഷെ കണ്ടവരുടെ അഭിപ്രായം വലുത് എന്നാണ് പക്രു ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. വലിയ പടങ്ങൾ വരുമ്പോൾ ചെറിയ പടം എടുത്തു മാറ്റുന്നതിന് മുൻപേ എല്ലാവരും ഇളയ രാജ കാണുക എന്നും പ്രോത്സാഹിപ്പിക്കുക എന്നും ഗിന്നസ് പക്രു എന്ന അജയൻ പ്രേക്ഷകരോട് പറയുന്നു. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സുദീപ് ടി ജോർജ് ആണ്. ഗോകുൽ സുരേഷ്, ഹരിശ്രീ അശോകൻ, ദീപക്, അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ, സിജി എസ് നായർ, അൽഫി പഞ്ഞിക്കാരൻ, അരുൺ, ജയരാജ് വാര്യർ, രോഹിത്, കവിത നായർ, ബിനീഷ് ബാബു, തമ്പി ആന്റണി, സിദ്ധാർഥ്, ഇന്ദ്രജിത് എന്നിവരും ഈ ചിത്രത്തിലെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. രതീഷ് വേഗ ഒരുക്കിയ സംഗീതവും പാപ്പിനു ഒരുക്കിയ ദൃശ്യങ്ങളും ഇളയ രാജയെ മികച്ചതാക്കിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.