തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തല എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാർ. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്. ഒരു സൂപ്പർ താരം എന്നതിലുപരി തന്റെ വിനയവും നന്മയുള്ള മനസ്സും കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട് അജിത് എന്ന വ്യക്തി. ഒരിക്കൽ എങ്കിലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളവർ അല്ലെങ്കിൽ പരിചയപ്പെട്ടിട്ടുള്ളവർ എടുത്തു പറയുന്നതാണ് അജിത് എന്ന വ്യക്തിയുടെ വലിയ മനസ്സിനെ കുറിച്ച്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രുവും തല അജിത്തിന്റെ ആ നല്ല മനസ്സിനെ കുറിച്ചുള്ള തന്റെ അനുഭവ സാക്ഷ്യം പങ്കു വെക്കുകയാണ്. ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ വെച്ചാണ് പക്രു അജിത്തിനെ കുറിച്ച് സംസാരിച്ചത്.
ആ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഒരു മത്സരാർത്ഥി അജിത്തിന്റെ ശബ്ദം ഗംഭീരമായി അവതരിപ്പിച്ചപ്പോൾ അയാളെ അനുമോദിച്ചു കൊണ്ട് സംസാരിച്ചപ്പോൾ ആണ് പക്രു അജിത്തിനെ കുറിച്ച് പറഞ്ഞത്. ഒരിക്കൽ ഒരു അവാർഡ് നൈറ്റിൽ വെച്ച് അജിത്തിനെ കണ്ടപ്പോൾ തനിക്കു അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം തോന്നി എന്ന് പക്രു പറയുന്നു. ആ ആഗ്രഹം താൻ പ്രകടിപ്പിച്ചപ്പോൾ, തല അജിത് തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്നു തന്റെ മുന്നിൽ മുട്ട് കുത്തി നിന്നു ഫോട്ടോ എടുത്തു തന്നു എന്ന് പക്രു പറഞ്ഞു . വലിയ മനസ്സുള്ള, നല്ല മനസ്സുള്ള ഒരാൾക്ക് മാത്രമേ അതിനു സാധിക്കു എന്നും പക്രു പറയുന്നു. ഏതായാലും പക്രുവിന്റെ ഈ കമന്റ് അജിത് ആരാധകർ ഇപ്പോൾ ആഘോഷമാക്കുകയാണ്. പക്രു ഈ അഭിപ്രായം പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.