മലയാള സിനിമാ പ്രേമികൾ ഏറെ സ്നേഹിക്കുന്ന നടന്മാരിൽ ഒരാളാണ് അജയ് കുമാർ. ഗിന്നസ് റെക്കോർഡ് ഇട്ട ഈ കലാകാരൻ ഇപ്പോൾ അറിയപ്പെടുന്നത് ഗിന്നസ് പക്രു എന്ന പേരിലാണ്. ഇപ്പോഴിതാ ഈ കലാകാരൻ ഒരു റെക്കോർഡ് കൂടി സൃഷ്ടിച്ചു കഴിഞ്ഞു. ലോക സിനിമയിലെ ഏറ്റവും ചെറിയ സിനിമാ നിർമ്മാതാവിനുള്ള ബെസ്റ്റ് ഇന്ത്യൻ റെക്കോർഡ് ആണ് നമ്മുടെ ഗിന്നസ് പക്രു സ്വന്തമാക്കിയിരിക്കുന്നത്. ഫാൻസി ഡ്രസ്സ് എന്ന ചിത്രം നിർമ്മിച്ച് കൊണ്ടാണ് ഗിന്നസ് പക്രു ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഇപ്പോൾ ഗിന്നസ് പക്രുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. പ്രശസ്ത സംവിധായകൻ മാധവ് രാമദാസനും ഗിന്നസ് പക്രുവിന്റെ ഈ നേട്ടത്തിൽ ആശംസ അറിയിച്ചു. മാധവ് രാമദാസൻ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ഇളയ രാജയിൽ ഗിന്നസ് പക്രു ആയിരുന്നു നായക വേഷത്തിൽ എത്തിയത്. ഇതിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ഗിന്നസ് പക്രു പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടി നേടിയിരുന്നു.
ഇപ്പോൾ റിലീസ് ആയിരിക്കുന്ന ഫാൻസി ഡ്രസ്സ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും പക്രു ആണ്. ഹാരിഷ് കണാരൻ, കലാഭവൻ ഷാജോൺ, ശ്വേതാ മേനോൻ എന്നിവരും അഭിനയിച്ച ഈ ഫാമിലി എന്റെർറ്റൈനെർ സംവിധാനം ചെയ്തത് നവാഗതനായ രഞ്ജിത് സ്കറിയ ആണ്. വിനയൻ ഒരുക്കിയ അത്ഭുത ദ്വീപിലെ നായക വേഷത്തിലൂടെ ആണ് ലോക സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകൻ എന്ന ഗിന്നസ് റെക്കോർഡ് ഈ പ്രതിഭ സ്വന്തമാക്കിയത്. സംവിധായകനായും ഒരു ചിത്രം അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.