സൂപ്പർ ഹിറ്റ് സംവിധായകൻ സുഗീത് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ നാലാമത്തെ ചിത്രമായ ശിക്കാരി ശംഭു എന്ന കോമഡി ഫാമിലി എന്ററൈനെർ ഇന്ന് പ്രദർശനം ആരംഭിച്ചു. നിഷാദ് കോയ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏയ്ഞ്ചൽ മരിയ ഫിലിംസിന്റെ ബാനറിൽ എസ് കെ ലോറൻസ് ആണ്. പുലി വേട്ടക്കാർ എന്ന പേരിൽ കുരുതിമലക്കാവ് എന്ന മലയോര ഗ്രാമത്തിലെത്തുന്ന ഫിലിപ്പോസ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഹാരിഷ് കണാരൻ എന്നിവരുമുണ്ട് സന്തത സഹചാരികളായി. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ മാസ്സ് കോമഡി ത്രില്ലർ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ കുടുംബ പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് എന്നതും ശിക്കാരി ശംഭുവിന്റെ വലിയ വിജയത്തിലേക്കുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്.
പുലി വേട്ടക്കാരൻ പീലി ആയുള്ള കുഞ്ചാക്കോ ബോബന്റെ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് പറയാം. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചാക്കോച്ചൻ പീലി ആയി തകർത്താടിയിട്ടുണ്ട്. അതുപോലെ തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട കഥാപാത്രങ്ങൾ ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച അച്ചുവും ഹാരിഷ് കണാരൻ അവതരിപ്പിച്ച ഷാജിയും . തിയേറ്ററിൽ ഇരുവരും പൊട്ടിച്ചിരി പടർത്തിക്കൊണ്ട് കയ്യടി നേടിയെടുത്തു. സലിം കുമാറിന്റെ പോലീസ് കഥാപാത്രവും ജോണി ആന്റണിയുടെ പള്ളീലച്ചൻ കഥാപാത്രവും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംവിധായകരായ അജി ജോണും, ജോണി ആന്റണിയും തങ്ങളുടെ ആദ്യ അഭിനയ സംരംഭത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ശ്രീജിത്ത് ഇടവന ഈണം നൽകിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ഫൈസൽ അലി ഒരുക്കിയ ദൃശ്യങ്ങളും ശിക്കാരി ശംഭുവിനു മുതൽക്കൂട്ടായി മാറി. ശിവ, അൽഫോൻസാ എന്നിവർ അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങളും മികച്ചു നിന്നു ഈ ചിത്രത്തിൽ. ഏതായാലും കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയിട്ട് ഈ സീസണിൽ ശിക്കാരി ശംഭു മാറി കഴിഞ്ഞു എന്നുറപ്പായി.
കൃഷ്ണ കുമാർ, മണിയൻ പിള്ള രാജു, എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവർ എല്ലാവരും മാസ്സും, കോമെഡിയും ആവേശവും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് ശിക്കാരി ശംഭുവിലൂടെ നമ്മുക്ക് മുന്നിൽ ഒരുക്കിയിരിക്കുന്നത്. പൊട്ടിച്ചിരിച്ചു കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേപോലെ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.