തെലുങ്ക് സൂപ്പർ താരം ബാലയ്യയുടെ ആരാധകർ കാത്തിരുന്ന വീര സിംഹ റെഡ്‌ഡി എന്ന പുതിയ ബാലയ്യ ചിത്രം ഇന്ന് മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണം നേടുന്ന ഈ മാസ്സ് ആക്ഷൻ ചിത്രം ബാലയ്യയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ കഴിഞ്ഞ റിലീസ് ആയ അഖണ്ഡയിലൂടെ കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് സ്വന്തമാക്കിയ ബാലയ്യ വീരസിംഹ റെഡ്‌ഡിയിലൂടെ ആ നേട്ടം ആവർത്തിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും വീരസിംഹ റെഡ്ഢിക്കു തീയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. തങ്ങളുടെ നായകനെ ആഘോഷിക്കാൻ ബാലയ്യ ആരാധകർ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളായി മാറുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീരസിംഹ റെഡ്ഢി എന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. മൈത്രി മൂവി മേക്കേഴ്‌സാണ് ഈ ബാലയ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ മാസ്സ് മസാല എന്റർടൈനറാണ്. എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ഗാനങ്ങൾ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. വെങ്കട്, റാം- ലക്ഷ്മൺ ടീം ഒരുക്കിയ ഇതിലെ സംഘട്ടന രംഗങ്ങൾക്ക് വലിയ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്തത് നവീൻ നൂലി എന്നിവരാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.