ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഗൾഫിൽ നിന്നാണ് കുറുപ്പ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. കേരളത്തിൽ നിന്ന് നാലര കോടിക്ക് മുകളിൽ മാത്രം നേടിയ കുറുപ്പ് ഗൾഫിൽ നിന്നും നേടിയത് പത്തു കോടിക്ക് മുകളിലാണ്. അതുപോലെ തമിഴ്‌നാട്ടിൽ നിന്നും കുറുപ്പിന്റെ വ്യത്യസ്ത ഭാഷ വേർഷനുകൾ ആകെ നേടിയത് 70 ലക്ഷത്തിനു മുകളിൽ ആണ്. ഏതായാലും ഇപ്പോൾ തമിഴ് നാട്ടിലെ റാം മുത്തു റാം എന്ന സ്‌ക്രീനിൽ കുറുപ്പ് ഒരു ഷോ കളിപ്പിക്കാനായി അവർ മാറ്റിയത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന ചിത്രമാണ്. കുറുപ്പിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിനുള്ള തെളിവാണ് ഇതെന്നും ആരാധകർ അവകാശപ്പെടുന്നു.
നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങിയ കുറുപ്പിന് ആദ്യത്തെ വീക്കെൻഡിൽ മികച്ച ബുക്കിംഗ് ആണ് ലഭിച്ചത്. വീക്കെൻഡ് കഴിഞ്ഞു എങ്ങനെ ഹോൾഡ് ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് ഈ ചിത്രത്തിന്റെ മുന്നോട്ടു പോക്ക് അറിയാൻ സാധിക്കു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 2 കോടിയോളം കളക്ഷൻ ഈ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി വേര്ഷനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും അഭിനയിച്ച ഈ ചിത്രം കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.