പുതിയ റിലീസുകൾ എത്തുമ്പോഴും പ്രേക്ഷക മനസ്സിൽ സൂപ്പറായി തന്നെ തുടരുകയാണ് ആസിഫ് അലി- ജിസ് ജോയ് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും. പ്രദർശന വിജയത്തിന്റെ മൂന്നു ആഴ്ചകൾ പിന്നിട്ട ഈ ചിത്രം നാലാം ആഴ്ചയിലും കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടി ഒരു ഫാമിലി ഹിറ്റ് ആയി മാറി കഴിഞ്ഞു. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും ആദ്യ ദിനം മുതൽ തന്നെ നേടിയെടുത്തിരുന്നു. കേരളത്തിന് പുറത്തു ഗൾഫ് രാജ്യങ്ങളിലും മികച്ച സ്വീകരണം ആണ് ഈ ചിത്രം നേടിയെടുത്തത്. ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം ചിരിയും ചിന്തയും ഒരു സന്ദേശവും നൽകുന്ന ചിത്രമാണെന്ന് പറയാം.
ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന രീതിയിൽ ഒരുക്കിയ വിജയ് സൂപ്പറും പൗർണ്ണമിയും നിർമ്മിച്ചത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. തുടർച്ചയായ രണ്ടാം വിജയമാണ് ഈ ചിത്രത്തിലൂടെ ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട് നേടിയെടുത്തിരിക്കുന്നതു. ആസിഫ് അലിക്കും ഐശ്വര്യ ലക്ഷ്മിക്കും പുറമെ പ്രശസ്ത കലാകാരന്മാരായ സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ദേവൻ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , അജു വർഗീസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളതും. റെനഡിവേ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രിൻസ് ജോര്ജും എഡിറ്റ് ചെയ്തത് രതീഷ് രാജുമാണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.